This System Scanned And Protected By AVAST PRO
you can get the free avast antivirus challenge from here

Pages

പ്രസംഗ കല പഠിക്കാം.

നിങ്ങളുടെ ക്ലാസിലെ ചില കൂട്ടുകാർ സ്റ്റെജിലും മറ്റും കയറിനിന്ന് ഒരു കൂസലുമില്ലാതെ പ്രസംഗിക്കുന്നത് കണ്ടിട്ടില്ലേ? പക്ഷേ , ചിലർക്കാവട്ടെ നാലുപേരുടെ മുന്നിൽ നിന്ന് കാര്യം പറയാൻ തന്നെ പേടിയാണ്. കാര്യങ്ങളൊക്കെ അറിയാമെങ്കിലും ചമ്മലുകൊണ്ട് 'ബ്ബ..ബ്ബ..ബ്ബ' എന്ന് ആയിപ്പോകും.
എന്നാൽ അത്തരം കൂട്ടുകാർ പേടിക്കണ്ട കേട്ടോ. ഒരു ചമ്മലുമില്ലാതെ സ്റ്റെജിൽ കയറി ഏത് വിഷയത്തെയും 'ചടപട' സംസാരിക്കാൻ ഒരു വിദ്യ പറഞ്ഞു തരാം. ശരിക്കു പറഞ്ഞാൽ ഇതൊരു പ്രസംഗക്കളിയാണ്. ക്ലാസ്സിൽ ഒഴിവു സമയം കിട്ടുമ്പോഴാണ് ഈ പ്രസംഗക്കളി നടത്തേണ്ടത്. ആദ്യം കളിയിൽ പങ്കെടുക്കുന്നവർ ഒരു കഷണം കടലാസ് എടുക്കണം. എന്നിട്ട് അതിൽ പ്രസംഗിക്കാൻ പറ്റിയ ചെറിയ വിഷയം എഴുതുക.
ഉദാഹരണമായി എന്റെ വീട്, നമ്മുടെ സ്കൂൾ, കൂട്ടുകാർ, ആഹാരം, കളികൾ , വാഹനങ്ങൾ എന്നിങ്ങനെ ഏത് വിഷയവും എഴുതാം. പിന്നീട് എല്ലാ കടലാസ് കഷണങ്ങളും മടക്കി പെട്ടിയിലിട്ട് കുലുക്കണം.
ഇനി കളിയിൽ പങ്കെടുക്കുന്നവർ ഓരോരുത്തരായി വന്ന് കണ്ണടച്ച് പെട്ടിയിൽ നിന്ന് ഒരു കടലാസ് കഷണമെടുത്ത് നിവർത്തി നോക്കട്ടെ. എന്നിട്ട് അതിൽ എഴുതിയിരിക്കുന്ന വിഷയത്തെ പറ്റി നിങ്ങൾക്ക് അറിയാവുന്ന കാര്യം കുറച്ച് സമയം സംസാരിച്ച് നോക്കു. നമ്മുക്ക് അറിയാവുന്ന കാര്യങ്ങളെപ്പറ്റിയാകുമ്പോൾ ഇഷ്ടം പോലെ സംസാരിക്കാമല്ലോ. പറയുന്നത് തെറ്റിയാലും കുഴപ്പമില്ല, പ്രസംഗക്കളിയാണല്ലോ. കേൾക്കുന്നത് കൂട്ടുകാരും.
ഇങ്ങനെ ഓരോ ദിവസവും പലവിഷയങ്ങളെപ്പറ്റി പ്രസംഗക്കളി നടത്തി നോക്കൂ. ചമ്മിയിരിക്കുന്ന കുട്ടുകാർ ഒക്കെ ഉശിരൻ പ്രാസംഗികർ ആവും.

0 comments:

Post a Comment