This System Scanned And Protected By AVAST PRO
you can get the free avast antivirus challenge from here

Pages

സ്വാതന്ത്ര്യ ദിന ആഘോഷം 2014

ആഗസ്റ്റ് 15 - ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ അവിസ്മരണീയമായ ചരിത്രദിനമാണ്. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പൂര്‍ണ്ണമായും സ്വാതന്ത്യം ലഭിച്ച സുദിനം.



നാളുകള്‍ നീണ്ട സഹനസമരങ്ങളും പ്രതിഷേധങ്ങളും ജീവത്യാഗവും വഴി ഭാരതീയരുടെ സ്വാതന്ത്ര്യം എന്ന അവകാശം ഫലപ്രാപ്തിയിലെത്തിയ ദിനമാണ് 1947ലെ ആഗസ്റ്റ് 15. സമുദ്രമാര്‍ഗ്ഗം വ്യാപാര- വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ പാശ്ചാത്യര്‍ ക്രമേണ ആധിപത്യം സ്ഥാപിച്ച് സര്‍വ്വാധികാരികളായി . ഗാന്ധിജി , ദാദാഭായ് നവറോജി, ബാലഗംഗാധര തിലകന്‍ , സുഭാഷ് ചന്ദ്രബോസ് , ഭഗത് സിംഗ്, ഝാന്‍സി റാണി ,പഴശ്ശി രാജ, വേലുത്തമ്പി ദളവ , അക്കാമ്മ ചെറിയാന്‍ ,ക്യാപ്റ്റന്‍‌ ലക്ഷ്മി, തുടങ്ങി എണ്ണമറ്റ ധീരദേശാഭിമാനികളുടെ നേതൃത്വത്തില്‍ ഇന്ത്യക്കാര്‍ നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കാന്‍ കടുത്ത ഭീഷണികളെയും കൊടിയ ദണ്ഡനമുറകളെയും ഒന്നും വകവെയ്ക്കാതെ സുധീരം പോരാടി. ഭാരതത്തെ വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെച്ച് അവരുടെ അടിമകളായി കഴിയാന്‍ അവര്‍ തയ്യാറായിരുന്നില്ല. അടിമത്തത്തിനെതിരെ അതിനു മുന്‍പ് നടന്ന സമരങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ മാര്‍ഗ്ഗമായിരുന്നു ഭാരതം അവലംബിച്ചത് . ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സഹനസമരത്തിന്‍റെയും സത്യഗ്രഹത്തിന്‍റെയും ഈ പോരാട്ടം പില്‍ക്കാലത്ത് അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമരങ്ങളെ സ്വാധീനിച്ചു എന്നത് ചരിത്രസത്യം. സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ വീരസ്മരണകളുമായി സ്വാതന്ത്ര്യത്തിന്‍റെ ചരിത്രമൂല്യം പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് നിറപ്പകിട്ടാര്‍ന്ന പരിപാടികളുമായി ഇന്ത്യന്‍ ജനത ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി കൊണ്ടാടുന്നു.
 











0 comments:

Post a Comment