
ഇന്നത്തെ കാലഘട്ടം വളരെ അപകടം നിറഞ്ഞതാണ്.. സ്നേഹവും കരുതലും നല്‍കിയാല്‍ പോലും വഴിപിഴച്ച് പോകുന്ന തലമുറയാണ് ഇന്നത്തേത്. പലപ്പോഴും മക്കളുടെ ജീവിതം തകര്‍ച്ചയിലേക്ക് പോകുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്ലയിമ കൊണ്ടാണ്. മാതാപിതാക്കള്‍ ചിന്തിക്കുന്നതിനെക്കാള്‍ അപ്പുറത്താണ് ഇന്നത്തെ തലമുറ എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ തലമുറയെ ജീവിത തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുവാന്‍ കഴിയും.
1. മക്കളുടെ വളര്‍ച്ചയെകുറിച്ചും അവരുടെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും ഉത്തമാബോധ്യം ഉണ്ടായിരിക്കണം.
2.അവരുമായി നല്ല ബന്ധവും സ്നേഹവും നിലനിര്‍ത്തുക.
3. എല്ലാ മക്കളോടും ഒരുപോലെ പെരുമാറുകയും അവരെ പരസ്പരം താരതമ്യപ്പെടുത്തുകയും ചെയ്യാതിരിക്കുക.
4. മക്കള്‍ എന്തെങ്കിലും പ്രശ്നങ്ങളില്‍ അകപ്പെട്ടുപോയാല്‍ വിവേകത്തോടെ കൈകാര്യം ചെയ്യുക.പ്രണയ ബന്ധങ്ങളില്‍ പെട്ട് പോയാല്‍ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യാതെ പക്വതയോടെ കാര്യം പറഞ്ഞു മനസിലാക്കുകയും ചെയ്യുക.
5.മക്കളുടെ സുഹൃത്തുക്കളെ അറിയാന്‍ ശ്രമിക്കുക. തെറ്റിലേക്ക് നയിക്കുന്ന കൂടുകെട്ടുകളെ ഉപേക്ഷിക്കുവാന്‍ പരിശീലനം നല്‍കുക.
6.മറ്റുള്ളവരോട് മാന്യമായി പെരുമാറാന്‍ പഠിപ്പിക്കുക.എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആരോഗ്യപരമായ ബന്ധം നിലനിറുത്തുവാന്‍ ആവശ്യമായ പരിശീലനം കുടുംബത്തില്‍ നിന്ന് തന്നെ നല്‍കുക.
7.മക്കള്‍ക്ക് അനാവശ്യമായി പോക്കറ്റ് മണി നല്‍കരുത്. പണം കൊടുത്താല്‍ അതിന്‍റെ കണക്ക് നോക്കുകയും ബാക്കി പണം തിരികെ ആവശ്യപ്പെടുകയും ചെയ്യുക.
8. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഒരിക്കലും മൊബൈല്‍ഫോണ്‍ വാങ്ങിച്ചു കൊടുക്കരുത്. അത്യാവശ്യമായി മൊബൈല്‍ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ നിര്‍ബന്ധമായും കൂടെ കൂടെ പരിശോധിക്കുന്നത് വളരെ നല്ലതാണ്.
9.മക്കളില്‍ ആഡംബരജീവിതവും പണക്കൊഴുപ്പും നിറഞ്ഞ ജീവിതശൈലി വളര്‍ത്തിയെടുക്കരുത്. പണം ഉണ്ടാക്കാന്‍ പല വളഞ്ഞ വഴികളും തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.
10. മക്കളില്‍ സിനിമ, സീരിയല്‍ എന്നി താല്പര്യങ്ങള്‍ വളര്‍ത്തിയെടുക്കരുത്. ഇത്തരം വിഷയങ്ങളില്‍ തല്‍പരരായവര്‍ പിന്നിട് അതില്‍ അഭിനയിക്കുവാന്‍ താല്പര്യപ്പെട്ട് സെക്സ് റാക്കറ്റിലോ മറ്റു തട്ടിപ്പിലോ കുടുങ്ങാന്‍ സാധ്യതയുണ്ട്.
11. മക്കളുടെ മുറിയും പാഠപുസ്തകങ്ങളും നിത്യവും പരിശോധിക്കണം. വഴിതെറ്റിക്കുന്ന മാസികകളോ, ചിത്രങ്ങളോ, സി.ഡി കളോ കണ്ടാല്‍ അതിന്‍റെ ദോഷവശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.
12.വീട്ടില്‍ പൊതുവായി കമ്പ്യൂട്ടര്‍ സ്ഥാപിക്കുക. മക്കള്‍ക്ക് മാത്രമായി കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും നല്കാതിരിക്കുക.
13. പുകവലി, മദ്യപാനം, പാന്‍മസാല എന്നിവയിക്ക് മക്കള്‍ അടിമപ്പെടാതെ സൂക്ഷിക്കുക.
0 comments:
Post a Comment